വക്കം: ഇന്ധനവില കൂട്ടി 100 രൂപയോളമെത്തിച്ച ബി.ജെ.പി സർക്കാരിനെതിരെ വക്കത്ത് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇരുചക്രവാഹനം തള്ളി പ്രതിഷേധിച്ചു. സി.പി.ഐ ആറ്റിങ്ങൽ ഏര്യ കമ്മിറ്റിയംഗം എസ്.വേണുജി വാഹനം ഉരുട്ടൽ ആശുപത്രി ജംഗ്ഷനിൽ വച്ച് ഫ്ലാഗ് ഒാഫ് ചെയ്തു. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ.അനിരുദ്ധൻ, കെ.പ്രഭകുമാർ, വി.വീരബാഹു, ആർ.സോമനാഥൻ, ബ്രാഞ്ച് സെക്രട്ടറിമാരായ എം.അക്ബർ ഷാ, ടി.ഷാജു, ഡി.വൈ.എഫ്.ഐ നേതാക്കളായ എ.ആർ.റസൽ, എസ്.സജീവ്, എം.എസ്.കിഷോർ, ബി.നിഷാൻ, നിബിൻ, ജിതിൻ പ്രകാശ്, എസ്.ദേവകുമാർ, എം.അരാഫത്ത്, എസ്.ഷാനവാസ്, എൻ.ദിനു, എ.അൻവർ, അലിംഷ, അനസ് കായൽവാരം എന്നിവർ പങ്കെടുത്തു.