കോവളം:പെട്രോൾ ഡീസൽ വിലവർദ്ധനയ്‌ക്കെതിരെ പാച്ചല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൂങ്കുളം പെട്രോൾ ബങ്കിനു മുന്നിലും വണ്ടിത്തടം പെട്രോൾ ബങ്കിനു മുന്നിലും നടത്തിയ ധർണ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം അഡ്വ.വി.പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്.കെ.എസ്.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറിമാരായ പനത്തുറ പുരഷോത്തമൻ,സി.ജയചന്ദ്രൻ,ഡി.സി.സി മെമ്പർ അഡ്വ.അഹമ്മദ് കബീർ,പാച്ചല്ലൂർ കോമളൻ, മണ്ഡലം ഭാരവാഹികളായ ഇടയാർ സാംബശിവൻ തുടങ്ങിയവർ പങ്കെടുത്തു.