കാട്ടാക്കട:ഇന്ധന വിലവർദ്ധനയ്ക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി.ഉറിയാക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എൽ.സത്യദാസ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി മെമ്പർമ്മാരായ പി.കമലരാജ്,ടി.റോബർട്ട്,വാളിയറ മഹേഷ്,ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു,സുമ തുടങ്ങിയവർ സംസാരിച്ചു.പൂവച്ചൽ മണ്ഡലം കമ്മറ്റി പൂവച്ചൽ പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ ഉദ്ഘാടനംചെയ്തു.മണ്ഡലം പ്രസിഡന്റ് സത്യ ദാസ് പൊന്നെടുത്തകുഴി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ,എൽ.രാജേന്ദ്രൻ,എ.സുകുമാരൻ നായർ,പി.രാജേന്ദ്രൻ,ആർ.എസ്.സജീവ്,ആർ രാഘവ ലാൽ,ശ്രീക്കുട്ടി സതീഷ്,സി.വിജയൻ,യു.ബി.അഭിലാഷ് എന്നിവർ സംസാരിച്ചു.