building-construction

തിരുവനന്തപുരം : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കെട്ടിടനിർമ്മാണ അനുമതികളുടെ കാലാവധി ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2020 മാർച്ച് 10ന് ശേഷം അവസാനിച്ചതും 2021 മാർച്ച് 31 വരെ ദീർഘിപ്പിച്ചതുമായ എല്ലാ നിർമ്മാണാനുമതികളുടെയും കാലാവധി ആറ് മാസത്തേക്കു കൂടി ദീർഘിപ്പിച്ചു നൽകുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ഈ വർഷം ഡിസംബർ 30ന് നിർമ്മാണം പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലാണ് ഇളവ് നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.