നെയ്യാറ്റിൻകര: നിരവധി കഞ്ചാവ് കേസുകളിൽ പെട്ട പ്രതിയുടെ വീട്ടിൽ നിന്ന് മാരായമുട്ടം പൊലീസ് നാടൻ ബോംബുകൾ പിടിച്ചെടുത്തു. ചുള്ളിയൂർ തോപ്പിൽ മേലേ പുത്തൻവീട്ടിൽ അരുൺരാജിന്റെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയ്‌ക്ക് മൂന്നോടെയാണ് പരിശോധന നടത്തിയത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായി അന്വേഷണം ഊ‌ർജിതമാക്കി. പൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവും ബൈക്കും എക്സൈസ് സംഘം വീട്ടിൽ നിന്ന് പിടിച്ചെടുത്തു. വൈകിട്ടോടെ ബോംബുകൾ നിർവീര്യമാക്കിയതായി പൊലീസ് അറിയിച്ചു.