തിരുവനന്തപുരം : കൊവിഡ് ദുരിതകാലത്ത് കുടുംബശ്രീക്കാർക്ക് സഹായം നൽകാനായി ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ പലിശ സബ്സിഡിയുടെ രണ്ടാംഘട്ടമായി 93 കോടി രൂപ മുൻകൂറായി അനുവദിച്ചതായി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. പദ്ധതിയിലൂടെ 1917.55 കോടി രൂപ വായ്പ നൽകി കുടുംബശ്രീ അംഗങ്ങളായ 25.17 ലക്ഷം പേർക്ക് സഹായമേകാൻ സർക്കാരിന് സാധിച്ചിരുന്നു. മുൻവർഷം ഒന്നാം ഗഡുവായി 165.04 കോടി രൂപ സർക്കാർ സബ്സിഡി നൽകിയിരുന്നു.