petrol

പാറശാല: ഇന്ധന നികുതി വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചെങ്കൽ, ഉദിയൻകുളങ്ങര മണ്ഡലം കമ്മിറ്റികൾ സംയുക്തമായി ഉദിയൻകുളങ്ങര പെട്രോൾ പമ്പിന് മുന്നിൽ നിന്ന് ഉദിയൻകുളങ്ങര ജംഗ്‌ഷനിലേക്ക് നടത്തിയ ചക്രവണ്ടി സമരം കെ.പി.സി.സി സെക്രട്ടറി സി.ആർ.പ്രാണകുമാർ ഉദ്ഘാടനം ചെയ്തു. ചെങ്കൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ.രഞ്ജിത് റാവു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ആർ.സൈമൺ, വട്ടവിള വിജയൻ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ, ചെങ്കൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ വി.ശ്രീധരൻ നായർ, ഉദിയൻകുളങ്ങര മണ്ഡലം പ്രസിഡന്റ്‌ ആറയൂർ രാജശേഖൻ നായർ, ആറയൂർ എസ്.സി.ബി പ്രസിഡന്റ്‌ വൈ.ആർ.വിൻസെന്റ്, ചെങ്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗിരിജ, വൈസ് പ്രസിഡന്റ്‌ അജിത്കുമാർ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ചെങ്കൽ റെജി എന്നിവർ സംസാരിച്ചു. തുടർന്ന് ഉദിയൻകുളങ്ങര ജംഗ്‌ഷനിലേക്ക് ചക്രവണ്ടി സമരവും നടത്തി.

caption: ഇന്ധന നികുതി വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചെങ്കൽ, ഉദിയൻകുളങ്ങര മണ്ഡലം കമ്മിറ്റികൾ സംയുക്തമായി ഉദിയൻകുളങ്ങര പെട്രോൾ പമ്പിൽ നിന്ന് ഉദിയൻകുളങ്ങര ജംഗ്‌ഷനിലേക്ക് നടത്തിയ ചക്രവണ്ടി സമരം.