qq

മംഗലപുരം: പെട്രോൾ ഡീസൽ വില വർധനവിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റി ധർണ നടത്തി. കോൺഗ്രസ്‌ നേതാവ് എ.കെ. ഷാനവാസ്‌ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ അഡ്വ എസ്. ഹാഷിം അദ്ധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ വസന്തകുമാരി സ്വാഗതം ആശംസിച്ചു.
കെ എസ് യു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ മുരുക്കുംപുഴ വിഷ്ണു, കോൺഗ്രസ്‌ നേതാക്കളായ എസ്.എ.കെ തങ്ങൾ, രാജേന്ദ്രൻ ശാസ്ത് വട്ടം, മൻസൂർ, സുധീഷ്, സമീർ, ഭരത്കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.