ബാലരാമപുരം : ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നേമം ഏരിയിൽ ഏഴു കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.സി.ഐ.ടി.യു,എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബാലരാമപുരം പോസ്റ്റാഫീസിനു മുന്നിൽ നടന്ന സമരം കൈത്തറി തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം എം.എച്ച്.സലിം,സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ബാലരാമപുരം കബീർ,ഏരിയ സെക്രട്ടറി എസ്.സുദർശനൻ,പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,മോഹനൻ നായർ എന്നിവർ സംസാരിച്ചു.വെടിവച്ചാൻകോവിൽ പോസ്റ്റാഫീസിനു മുന്നിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.മല്ലികയും കല്ലിയൂരിൽ സംസ്ഥാന കമ്മിറ്റി അംഗം ബിന്ദുവും,നരുവാമൂട്ടിൽ ജില്ലാ കമ്മിറ്റി അംഗം പൊറ്റവിള ഭാസ്കരനും,നേമത്ത് കർഷക സംഘം ഏരിയ സെക്രട്ടറി പ്രദീപ് കുമാറും, പാപ്പനംകോട് എം.എ ലത്തീഫും കൈമനം ബി.എസ്.എൻ എൽ ഓഫീസിനു മുന്നിൽ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം ഡോ.പ്രദീപ് കുമാറും പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഫോട്ടോ - ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബാലരാമപുരം സംഘടിപ്പിച്ച പ്രതിഷേധയോഗം കൈത്തറി തൊഴിലാളി യൂണിയൻ സി.ഐ.ടി.യു സംസ്ഥാന ട്രഷറർ പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു