1

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കൊവിഡ് വാക്‌സിൻ ചലഞ്ചിലേക്ക് കേരള എയ്ഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ 30 ലക്ഷം രൂപ സംഭാവന നൽകി. മന്ത്രി വി.ശിവൻകുട്ടിക്ക് ഇതിന്റെ രേഖകളും വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളും എയ്ഡഡ് സ്‌കൂളുകൾ നേരിടുന്ന പ്രതിസന്ധികളും വ്യക്തമാക്കുന്ന നിവേദനവും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം കൈമാറി. സംസ്ഥാന ഭാരവാഹികളായ കല്ലട ഗിരീഷ്, വി.വി.ഉല്ലാസ് രാജ്, കെ.ഗുലാബ് ഖാൻ, ആബിദ് ഹുസൈൻകോയ തങ്ങൾ, ബൈജു പണിക്കർ, തോമസ് കോശി, കെ.എ.ഹമീദ്, ആ‌ർ.പത്മഗിരീഷ്, അനിന്ദ് ബെൻ റോയ്, വിപിൻ എസ്.എസ് എന്നിവർ പങ്കെടുത്തു.