ബാലരാമപുരം:വിദ്യാഭ്യാസ മന്ത്രിയെ ഫോണിൽ വിളിച്ച കുട്ടിക്ക് മൊബൈൽ ഫോണുമായി വ്യാപാരികളെത്തി. അവണാകുഴി താന്നിമൂട് ഇലവൻകുഴി വീട്ടിൽ പെയിന്റിംഗ് തൊഴിലാളിയായ ജയകുമാറിന്റെയും വീട്ടമ്മയായ റെജീനയുടെയും മകളായ ആമിനയ്ക്കാണ് സമ്മാനമായി വ്യാപാരി വ്യവസായി സമിതി നേമം ഏരിയാ കമ്മിറ്റി സ്മാർട്ട് ഫോൺ വീട്ടിലെത്തിച്ചത്.വ്യാപാരി വ്യവസായി സമിതി നേമം ഏരിയാ കമ്മിറ്റി വഴി സി.പി.എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ വീട്ടിലെത്തി ഫോൺ സമ്മാനിച്ചു.സമിതി ജില്ലാ സെക്രട്ടറി എം.ബാബുജാൻ, സമിതി നേമം ഏരിയാ സെക്രട്ടറി എസ്.കെ.സുരേഷ് ചന്ദ്രൻ, നേതാക്കളായ നേമം ഉണ്ണി, നിവാസുദീൻ, ബൈജു, ജയൻ, അധ്യാപകൻ എ.എസ്.മൻസൂർ എന്നിവർ പങ്കെടുത്തു.