rain

തിരുവനന്തപുരം: മൺസൂണിലെ ആദ്യ ന്യൂനമർദ്ദം ഇന്നലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. ഇത് ഇന്ന് ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകും. തുടർന്ന് ഒഡീഷ തീരത്ത് കരകയറും. ന്യൂനമർദ്ദത്തിന് ശക്തി വർദ്ധിക്കുന്നതോടെ കേരളത്തിലെ മഴ സാദ്ധ്യതയും കൂടും. ഇന്ന് മുതൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയാണ് ലഭിക്കുന്നത്. ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം പാടില്ല. തെക്കൻ തമിഴ്‌നാട് (കുളച്ചൽ മുതൽ ധനുഷ്‌കോടി വരെ) 3.0 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണം.