uchakkada

പാറശാല:പെട്രോൾ, ഡീസിൽ എന്നിവക്ക് കേന്ദ്ര സംസ്ഥാന സർക്കാർ ദിനംപ്രതി വില വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുളത്തൂർ പൊഴിയൂർ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഉച്ചക്കട പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ സമരം കെ.പി.സി.സി അംഗം പൊഴിയൂർ ജോൺസൺ ഉദ്ഘാടനം ചെയ്തു.കുളത്തൂർ മണ്ഡലം പ്രസിഡന്റ് വി.ഭുവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻ നായർ,പൊഴിയൂർ മണ്ഡലം പ്രസിഡന്റ് എ.ലീൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.സുധാർജ്ജുനൻ,ബ്ലോക്ക് ഭാരവാഹികളായ ടങ്സ്റ്റൻ സി.സാബു,പുഷ്പാസനൻ നായർ, മരിയ ഡാർലിൻ,ലൈല കുമാരി, കെ.ജി രത്നരാജ്,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് സന്തോഷ് രാജ് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ:പെട്രോൾ,ഡീസിൽ വിലവർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുളത്തൂർ പൊഴിയൂർ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഉച്ചക്കട പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ ചക്രവണ്ടി സമരം