തിരുവനന്തപുരം: റീബിൽഡ് കേരള 945.35 കോടിയും പൊതുമരാമത്ത് വകുപ്പ് 1519.57 കോടിയും ചേർത്ത് മൊത്തം 2462.92കോടിയുടെ റോഡ് നിർമ്മാണം നൂറ്ദിവസങ്ങൾക്കുള്ളിൽ നടത്തും. കിഫ്ബി 200 കോടിയുടെ പാലം നിർമ്മാണങ്ങളും നടത്തും.
നിർമ്മിക്കുന്നറോഡുകൾ
റീബിൽഡ് കേരള
പത്തനംതിട്ട- അയിരൂർ (107.53 കോടി), ഗാന്ധിനഗർ- മെഡിക്കൽ കോളേജ് (121.11), കുമരകം- നെടുമ്പാശ്ശേരി (97.88), മൂവാറ്റുപുഴ- തേനി സ്റ്റേറ്റ് ഹൈവേ (87.74), തൃശൂർ കുറ്റിപ്പുറം (218.45), ആരക്കുന്നം ആമ്പല്ലൂർ പൂത്തോട്ട- പിറവം (31.40), കാക്കടശ്ശേരി - കാളിയാർ (67.91), വാഴക്കോട് പ്ലാഴി (102.33), വടയാർ മുട്ടുചിറ (111.00)
പൊതുമരാമത്ത്
തലശ്ശേരി കളറോഡ് (156.33 കോടി), കളറോഡ് വളവുപാറ (209.68), പ്ലാച്ചേരി പൊൻകുന്നം (248.63), വലിയ അഴീക്കൽ പാലം (146 കോടി), ആലപ്പുഴ, തുരുത്തിപുരം, അഴിക്കോട്, പറവണ്ണ, പാൽപ്പെട്ടി, പുല്ലൂർ മൾട്ടി പർപ്പസ് സൈക്ലോൺ ഷെൽട്ടറുകൾ (26.51 കോടി)
കിഫ്ബി
കണിയാമ്പറ്റ- മീനങ്ങാടി (44 കോടി), കയ്യൂർ ചെമ്പ്രക്കാനം പാലക്കുന്ന് (36.64), ഈസ്റ്റ് ഹിൽ -ഗണപതിക്കാവ് - കാരപ്പറമ്പ് (21), മാവേലിക്കര -പുതിയകാവ് -പള്ളിക്കൽ റോഡ്, (18.25), കാവുംഭാഗം ഇടിഞ്ഞില്ലം (16.83), ശിവഗിരി റിംഗ് റോഡ് (13), അക്കിക്കാവ്- കടങ്ങോട് എരുമപ്പെട്ടി റോഡ് (11.99), അടൂർ ടൗൺ ബ്രിഡ്ജ് (11)