a

അരുവിക്കര: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ചും ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ചും കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും കേരള കോൺഗ്രസ് (എം)​ അരുവിക്കര നിയോജക മണ്ഡലം കമ്മറ്റി ധർണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പൂവച്ചൽ ഷംനാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. ജോയി ഉഴമലക്കൽ,​ ജില്ലാ ഭാരവാഹി അബ്ദുൽ മജീദ്,​ മണ്ഡലം പ്രസിഡന്റ് ബിനു പൂവച്ചൽ,​ മോഹന വെളളനാട്,​ മനോഹരൻ, മൈക്കിൾ,​ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

 കേരള കോൺഗ്രസ് (എം)​ അരുവിക്കര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ധർണ