തിരുവനന്തപുരം:ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ജൂലായ് 11 മുതൽ 17വരെ കളഭാഭിഷേകം നടത്തും.കർക്കട ശ്രീബലി 17ന് നടക്കും. തന്ത്രി തരണനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങ് നടക്കുക. ഭക്തജനങ്ങൾക്ക് കളഭാഭിഷേകം വഴിപാടായി ബുക്ക് ചെയ്യാവുന്നതാണെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. വിശദവിവരങ്ങൾ www.spst.in എന്ന വെബ് സൈറ്രിൽ നിന്നോ 0471 2450233 എന്ന നമ്പരിലൂടെയോ അറിയാം.