വിതുര: പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഐ പനയ്ക്കോട്, തൊളിക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊളിക്കോട്, പറണ്ടോട് പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി. പറണ്ടോട്ട് നടത്തിയ ധർണ കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി. പി.പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. എച്ച്. പീരുമുഹമ്മദ്, മുബാറക്ക്, സിദ്ദീഖ്, ഷൗക്കത്തലി, അഭിലാഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ഷാജി, എസ്. ഫർസാന, പഞ്ചായത്തംഗം പ്രതാപൻ എന്നിവർ പങ്കെടുത്തു. പനയ്ക്കോട്, തൊളിക്കോട്, തോട്ടുമുക്ക്, ചെറുവക്കോണം, മലയടി എന്നിവിടങ്ങളിലും ധർണ സംഘടിപ്പിച്ചു. കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻഎസ്. ഹാഷിം, തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ, പഞ്ചായത്തംഗം ഷെമിഷംനാദ്, പനയ്ക്കോട് സെൽവരാജ്, വി. വിജരാജൻ, രഘുനാഥൻ ആശാരി, ആർ. സുവർണകുമാർ, പൊൻപാറ സതി, മലയടിവേണു, ചെറുവക്കോണം സത്യൻ, സുകു, തോട്ടുമുക്ക് സലീം എന്നിവർ നേതൃത്വം നൽകി.
പടം
പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരെ കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ സമരം ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്യുന്നു. എൻ.എസ്. ഹാഷിം, ചായംസുധാകരൻ, എസ്.എസ്. ഫർസാനി, ഷെമിഷംനാദ് എന്നിവർ സമീപം.