photo

പാലോട്: പാലോട് സർക്കാർ ആശുപത്രിയിലേക്ക് സത്യസായി സേവാ സംഘടന നൽകിയ ഒരു ലക്ഷം രൂപയോളം വിലവരുന്ന മൊബൈൽ ഓക്സിജൻ കോൺസെൻട്രേറ്റർ സംഘടനയുടെ സംസ്ഥാന കോ-ഓർഡിനേറ്റർ വി.ഉണ്ണികൃഷ്ണൻ മെഡിക്കൽ ഓഫീസർ ഡോ.ജോർജ്ജ് മാത്യുവിന് കൈമാറി. നന്ദിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ മുരളി, വാർഡംഗം രാജ്കുമാർ, മുൻ അംഗം നന്ദിയോട് സതീശൻ, സത്യസായി സേവാസമിതി ജില്ലാ പ്രസിഡന്റ് ഒ.പി.സജീവ് കുമാർ, കൺവീനർ ജയചന്ദ്രൻ, സമിതി ജില്ലാ മെഡിക്കൽ ഇൻചാർജ് നന്ദകുമാർ എന്നിവർ പങ്കെടുത്തു.

caption: പാലോട് സർക്കാർ ആശുപത്രിയിലേക്ക് സത്യസായി സേവാ സംഘടന കൈമാറിയ ഓക്സിജൻ കോൺസെൻട്രേറ്റർ കോ-ഓർഡിനേറ്റർ ഉണ്ണികൃഷ്ണനിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ.ജോർജ് മാത്യു ഏറ്റുവാങ്ങുന്നു