kovid

വിതുര: കേരള എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാകമ്മിറ്റിയുടെ കൊവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിക്ക് ഒരു ലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ ഉപകരണങ്ങളും മെഡിക്കൽ ഉപകരണങ്ങളും ജി.സ്റ്റീഫൻ എം.എൽ.എ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ശശിക്ക് കൈമാറി. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ബാബുരാജ്, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ബി.അനിൽകുമാർ, ജില്ലാ സെക്രട്ടറി ഗോപകുമാർ, ജില്ലാ പ്രസിഡന്റ് സജീവ്കുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗം പി.എസ്.ആനന്ദ്, ജില്ലാ ജോയിൻറ് സെക്രട്ടറി ഷിനു റോബർട്ട്, നെടുമങ്ങാട് ഏര്യാ പ്രസിഡന്റ് വി.ആർ.രഞ്ജിനി, എം.സുരേഷ്ബാബു, ജി.ഉല്ലാസ്കുമാർ, എസ്.കെ.ചിത്രാദേവി, ജി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

caption: എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിക്ക് നൽകുന്ന ഒരു ലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ജി.സ്റ്റീഫൻ എം.എൽ.എ ആശുപത്രി സൂപ്രണ്ട് ഡോ.ശശിക്ക് കൈമാറുന്നു.