വിതുര: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ചും സംയുക്ത ട്രേഡ് യൂണിയൻ വിതുര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര കാനറാബാങ്കിന് മുന്നിൽ ധർണ്ണ നടത്തി. സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എ.ഇ.ഈപ്പൻ, വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, സി.ഐ.ടി.യു വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി സനൽകുമാർ, എ.ഐ.ടി.യു.സി സെക്രട്ടറി ശ്രീകണ്ഠൻനായർ, സജയൻ, എ.വി.അരുൺ, സന്തോഷ് വിതുര, ബാബു, രതീശൻ കളിക്കൽ, രാജു ഐസക് എന്നിവർ പങ്കെടുത്തു.
caption: സംയുക്ത ട്രേഡ് യൂണിയൻ വിതുര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര കാനറാബാങ്കിന് മുന്നിൽ നടത്തിയ ധർണ്ണ സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്യുന്നു. വി.എസ്.ബാബുരാജ്, സനൽകുമാർ, എ.ഇ.ഈപ്പൻ എന്നിവർ സമീപം.