photo

പാലോട്: പാലുവള്ളി ഗവ:യു.പി.എസ് വിദ്യാർത്ഥിയും പവ്വത്തൂർ കൊപ്പത്തിൽ വീട്ടിൽ വികലാംഗനായ സുജിത്-സുനിത ദമ്പതികളുടെ മകനുമായ സിദ്ധാർത്ഥിന് ഓൺലൈൻ വിദ്യാഭ്യാസത്തിനായി സ്മാർട്ട് ഫോൺ ആവശ്യമാണെന്നും കുട്ടിയെ സഹായിക്കാൻ കഴിയുമോ എന്ന ആവശ്യവുമായി സ്കൂൾ മാനേജ്മെന്റംഗം കിരൺ കേരളകൗമുദി പാലോട് ബ്യൂറോ ഓഫീസിൽ എത്തുകയായിരുന്നു.സിദ്ധാർത്ഥിന്റെ നിലവിലെ സാഹചര്യം അന്വേഷിക്കുകയും തുടർന്ന് ഫയർ വർക്ക്സ് ഡീലേഴ്സ് ആൻഡ് ലേബർ യൂണിയൻ ഭാരവാഹികളായ കുമാരൻ,സുശീലൻ ആശാൻ, രാമചന്ദ്രൻ ആശാൻ,സുനിലാൽ, നന്ദൻ എന്നിവർ വാങ്ങി കേരള കൗമുദിയിലെത്തിച്ച ഫോൺ പാലോട് സി.ഐ സി.കെ.മനോജ് സിദ്ധാർത്ഥിന്റെ വീട്ടിലെത്തി കൈമാറി.ഹെഡ്മിസ്ട്രസ് ഗിരിജ ടീച്ചർ,സി.പി.ഒ വിനീത്, വാർഡ് അംഗം വിനിത ഷിബു,സ്കൂൾ മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ എസ്.എസ്.സജീഷ്,കിരൺ ബി.എസ് എന്നിവർ പങ്കെടുത്തു.

caption: ഓൺലൈൻ പഠനത്തിനായി പാലുവള്ളി യു.പി സ്കൂൾ വിദ്യാർത്ഥി സിദ്ധാർത്ഥിന് പാലോട് സി.ഐ സി.കെ.മനോജ് സ്മാർട്ട് ഫോൺ നൽകുന്നു