കല്ലമ്പലം: ഇന്ധനവില വർദ്ധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന ടാക്സ് പേ ബാക്ക് സമരത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം കമ്മിറ്റി നാവായിക്കുളം തട്ടുപ്പാലം പെട്രോൾ പമ്പിൽ സമരം നടത്തി. പമ്പിൽ വരുന്ന ഉപഭോക്താക്കൾക്ക് ഒരു ലിറ്ററിനുള്ള നികുതി പണം തിരിച്ചു നൽകിയുള്ള വേറിട്ട സമരവുമായാണ് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് വർക്കല മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ എ.ജെ.ജിഹാദ് ഉദ്ഘാടനം ചെയ്തു. നാവായിക്കുളം മണ്ഡലം പ്രസിഡന്റ് ജാസിം, ആസിഫ്, വിനോദ്, അരുൺ, അസ്‌ലം, വൈശാഖ്, ഹിജാസ്, യാസർ, സിയാദ് എന്നിവർ പങ്കെടുത്തു.