വർക്കല: വർക്കല നഗരസഭയുടെ അധീനതയിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിലെ ഹൈമാസ്റ്റ് ലൈറ്റുൾപ്പെടെ പത്തോളം തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായിട്ട് മൂന്നു മാസത്തോളമായി. ഈ പ്രദേശത്തെ ഇടറോഡിലുള്ള തെരുവുവിളക്കുകളും കത്തുന്നില്ല. നിരവധിതവണ നഗരസഭ അധികൃതർക്കും ബന്ധപ്പെട്ട വാർഡ് കൗൺസിലർക്കും പരാതി നൽകിയിട്ടും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. രത്രികാലങ്ങളിൽ ഇഴജന്തുക്കളുടെ ശല്യം വർദ്ധിക്കുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ കേടായ തെരുവുവിളക്കുകൾ അറ്റകുറ്റപ്പണികൾ നടത്തി കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.