photo

നെടുമങ്ങാട്: കൊവിഡ്ക്കാലത്ത് സർക്കാർ നൽകുന്ന റേഷൻ വിഹിതത്തിലെ അളവിൽ കുറവ് വരുത്തുന്നവർക്കും ഭക്ഷ്യ കിറ്റിലെ സാധനങ്ങൾ പൂഴ്ത്തി വയ്ക്കുന്നവർക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നെടുമങ്ങാട് നഗരസഭ ഓഫീസ് സന്ദർശിച്ച മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില കേന്ദ്രങ്ങളിൽനിന്ന് ഭക്ഷ്യക്കിറ്റുകളിൽ കുറവുള്ളതായി പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അളവ് തൂക്ക വിഭാഗത്തിൽ ഉള്ളവരും സിവിൽ സപ്ലൈസ്, സപ്ലൈകോ ജീവനക്കാരും ഇത് ഗൗരവമായി എടുക്കണമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ, വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, സി.പി.എം ഏരിയാ സെക്രട്ടറി ആർ. ജയദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.