fishermen

തിരുവനന്തപുരം: ടൗക്‌തേ ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ദുരന്തനിവാരണ അതോറിട്ടി പ്രഖ്യാപിച്ച 18.36 കോടി രൂപ വിതരണം ചെയ്യാൻ കാലതാമസം വരുത്തുന്നതിൽ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
മാസങ്ങളായി കൊവിഡും കടൽക്ഷോഭവും മൂലം തീരം പട്ടിണിയിലാണ്. പഞ്ഞമാസ സമാശ്വാസ പദ്ധതിയിൽ തൊഴിലാളികൾ അടച്ച തുക പോലും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡും സർക്കാരും വിതരണം ചെയ്യാത്തത് അവഗണനയാണെന്നും ഫെഡറേഷൻ ഭാരവാഹികളായ പി.സ്റ്റെല്ലസ്, വിഴിഞ്ഞം അരുൾദാസ്, അഞ്ചുതെങ്ങ് അനിൽ ആബേൽ, റഫീക്ക് അഴിയൂർ, നൗഫൽ ബർദാർ, സുരഷ് കുമാർ, വനിത കോ-ഓർഡിനേറ്റർ റെജീന എന്നിവർ പറഞ്ഞു.