
പൂവാർ:കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു നെയ്യാറ്റിൻകര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസ സഹായത്തിനായി വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി.കെ.ആൻസലൻ എം.എൽ.എയും യൂണിയൻ ജില്ലാ പ്രസിഡൻ്റ് ബി.അനിലും ചേർന്ന് കഞ്ചാംപഴിഞ്ഞിയിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് കൈമാറി. ജെ.എൽ.സജിൻടി.ഡൊമിനിക്ക്,വി.ഷീജ,വിശാഖ്,ഗ്രാമ പഞ്ചായത്ത് അംഗം ജോൺ ബ്രിട്ടോ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു നെയ്യാറ്റിൻകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ സെറ്റുകൾ കെ.ആൻസലൻ എം.എൽ.എയും യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.അനിലും ചേർന്ന് കൈമാറുന്നു