നെടുമങ്ങാട്:ആട്ടുകാൽ ഗവൺമെന്റ് യു.പി.എസിൽ സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ഡിജിറ്റൽ ഉപകരണങ്ങളുടെ കുറവു പരിഹരിക്കാൻ അദ്ധ്യാപകരും പൂർവാദ്ധ്യാപകരും കൈകോർത്തു. ഇവരുടെ കൂട്ടായ്മയായ ഓർമ്മച്ചെപ്പിന്റെ നേതൃത്വത്തിൽ 13 കുട്ടികൾക്ക് പുതിയ സ്മാർട്ട്‌ ഫോണുകൾ നൽകി. ലയൺസ് ക്ലബ് തിരുവനന്തപുരം രാജധാനിയുടെ സഹായത്തോടെ 30 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റും വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ എസ്. ദിലീപ് കുമാർ, എസ്.ആർ.ജി കൺവീനർമാരായ അരുൺ എസ്.എൽ, ലത.എ , സ്റ്റാഫ് സെക്രട്ടറി കവിത പി.ജി , മുൻ അദ്ധ്യാപകൻ കെ. മധുസൂദനൻ നായർ, എസ്.എം.സി ചെയർമാൻ വി.എസ് സജീവ് കുമാർ എന്നിവർ നേതൃത്വം നല്കി.