kdvr

അഞ്ചുതെങ്ങ്: ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടി അഞ്ചുതെങ്ങ് സ്വദേശി കൃഷ്ണപ്രിയ. അഞ്ചുതെങ്ങ് കോവിൽതോട്ടം അരയൻവിളാകത്ത് ലാലാജി അജിത ദമ്പതികളുടെ മകൾ കൃഷ്ണപ്രിയയ്ക്കാണ് ഇന്റർനാഷണൽ ബുക്ക്സ് ഒഫ് റെക്കാഡ്സ് ലഭിച്ചത്.

കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം ലഭിച്ച കൃഷ്ണപ്രിയ സസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഔഷധങ്ങളുടെ രാസഘടനയും ഫോർമുല, ഉപയോഗങ്ങൾ, ശാസ്ത്രീയ നാമം കൂടാതെ പൊതുനാമങ്ങൾ എന്നിവ ഏറ്റവും കൂടുതൽ എണ്ണം സമയബന്ധിതമായി ഗ്ലാസ് പെയിന്റിംഗിലൂടെ കാണിച്ചാണ് അഭിമാന നേട്ടം കൈവരിച്ചത്.

ഇതിനുമുൻപ് ഇന്ത്യൻ ബുക്ക്സ് ഒഫ് റെക്കാഡ്സിലും, ഏഷ്യൻ ബുക്ക്സ് ഒഫ് റെക്കാഡ്സിലും, അമേരിക്കൻ ബുക്ക്സ് ഒഫ് റെക്കാഡ്സിലും ഇടം നേടിയിട്ടുണ്ട്.