cpi

ആര്യനാട്:അരുവിക്കര നിയോജകമണ്ഡലത്തിലെ കേരള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സി.പി.ഐയിൽ ചേർന്നതായി സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാറും മണ്ഡലം സെക്രട്ടറി എം.എസ്.റഷീദും പത്രസമ്മേളനത്തിൽ അറിയിച്ചു. സ്വീകരണ യോഗത്തിൽ മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് അദ്ധ്യക്ഷത വഹിച്ചു.ഉഴമലയ്ക്കൽ ശേഖരൻ, ഈഞ്ചപുരി സന്തു,പുറത്തിപ്പാറ സജീവ്,ഐത്തി സനൽകുമാർ എന്നിവർ സംസാരിച്ചു.

ഫോട്ടോ......................അരുവിക്കര മണ്ഡലത്തിൽ കേരള കോൺഗ്രസ് വിട്ട് സി.പി.ഐയിലേക്ക് വന്ന നേതാക്കളെയും പ്രവർത്തകരെയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ സ്വീകരിക്കുന്നു