നെടുമങ്ങാട്:പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സി.പി.ഐ അരുവിക്കര ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ അരുവിക്കര മൃഗസംരക്ഷണ ഓഫീസ് കോമ്പൗണ്ടിൽ പാർട്ടി നേതാവും മുൻ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റുമായിരുന്ന കെ.കുഞ്ഞുകൃഷ്ണൻ നായരുടെ ഓർമ്മയ്ക്കായി തെങ്ങിൻ തൈ നട്ടു.മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് തൈ നടീൽ നിർവഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും ബ്ലോക്ക് ഡിവിഷൻ മെമ്പറുമായ വി.വിജയൻ നായർ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു,ലോക്കൽ കമ്മറ്റി സെക്രട്ടറി അഡ്വ.എസ്.എ.റഹിം,വാർഡ് മെമ്പർ ഗീതാ ഹരികുമാർ,ലോക്കൽ കമ്മറ്റി അംഗങ്ങളായ അഡ്വ.എസ്.ശ്രീലാൽ,ലുക്കു മാനുൽ ഹക്കിം,ബിജോയി,വെള്ളൂർക്കോണം മാത്യൂ,അരുവിക്കര ടൗൺ ബ്രാഞ്ച് സെക്രട്ടറി എസ് .ശ്രീകുമാർ,വെറ്ററിനറി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അനന്ദു തുടങ്ങിയവർ പങ്കെടുത്തു.