hono

നെയ്യാറ്റിൻകര: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അംഗീകാരം നേടിയ മാമ്പഴക്കര അർബൻ കുടുംബാരോഗ്യ കേന്ദ്രത്തിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വിഷ്ണുവിനെയും പി.ആർ.ഒ ഡോ.അരുൺ പ്രശാന്തിനെയും എഫ്.എസ്.ഇ.ടി.ഒ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് ആർ.വിദ്യാ വിനോദ് ഇരുവരെയും പൊന്നാട അണിയിച്ചു.2020-21 ലെ കായകല്പ പുരസ്കാരവും കേന്ദ്രം നേടിയിരുന്നു. നേതാക്കളായ അലക്സ്, എം.അയ്യപ്പൻ , അജി, സനൽ, സന്തോഷ് എന്നിവർ പങ്കെടുത്തു.

ഫോട്ടോ......മാമ്പഴക്കര അർബൻ കുടുംബാരോഗ്യ കേന്ദ്രത്തിലെ ചീഫ് മെഡിക്കൽ ആഫീസർ ഡോ.വിഷ്ണുവിനെയും പി.ആർ.ഒ ഡോ.അരുൺ പ്രശാന്തിനെയും എഫ്.എസ് ഇ ടി.ഒ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ആർ.വിദ്യാ വിനോദ് പൊന്നാട അണിയിച്ച് ആദരിക്കുന്നു