cpi-karode

പാറശാല: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നും ജനതയുടെ വിശ്വാസവും സംസ്കാരവും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കാരോട് എ.ഐ.ടി.യു.സി വെൺകുളം പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ കമ്മിറ്റിയംഗവും കാരോട് മേഖല ഓട്ടോ തൊഴിലാളി യൂണിയൻ പ്രസിഡന്റുമായ എൽ.ശശികുമാർ ഉദ്‌ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായ എസ്.ശശിധരൻ, ലോക്കൽ കമ്മിറ്റിയംഗം പി.വിജയൻ, കാരോട് ഓട്ടോ തൊഴിലാളി യൂണിയൻ സെക്രട്ടറി പ്രമോദ് കുമാർ, എൽ.മധു, എസ്.രാജൻ, ജയലത, ടി.ആർ.അനീഷ്, വൈ.അലക്സ് എന്നിവർ പങ്കെടുത്തു.

caption: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യവുമായി കാരോട് എ.ഐ.ടി.യു.സി വെൺകുളം പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ കമ്മിറ്റിയംഗം എൽ.ശശികുമാർ ഉദ്‌ഘാടനം ചെയ്യുന്നു.