covid-

ജില്ലയിൽ ഇന്നലെ 2,234 പേർക്കു കൂടി കൊവിഡ്

തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിവസവും 2,000ൽ താഴാതെയാണ് ജില്ലയിലെ കൊവിഡ് കണക്ക്. ഇന്നലെ ജില്ലയിൽ 2,234 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 10ാം തീയതി 2030 രോഗികൾ, 11ാം തീയതി 2020 രോഗികൾ എന്നിങ്ങനെയായിരുന്നു കണക്കുകൾ. പത്ത് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചതാവട്ടെ 20,059 പേർക്കാണ്. ഇതിൽ മൂന്ന് ദിവസം മാത്രമാണ് രോഗികളുടെ എണ്ണം 2,000ൽ താഴെ വന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കാര്യമായ താഴ്ചയില്ലെന്നാണ് കണക്കുകൾ വിരൽ ചൂണ്ടുന്നത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ പരിശോധനകളും കൂടുതൽ പേരിലേക്ക് വാക്സിൻ എത്തിക്കുന്ന നടപടിയും ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ജില്ലയിൽ മുപ്പതോളം പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്രിവിറ്റി നിരക്ക് 20ന് മുകളിലായതിനാൽ ഈ പഞ്ചായത്തുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളാക്കി ക‍ർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1931 പേർ സമ്പർക്കരോഗികളാണ്. ഇതിൽ അഞ്ചുപേർ ആരോഗ്യ പ്രവർത്തകരാണ്. ഇന്നലെ 1481 പേരാണ് രോഗമുക്തരായത്. രോഗം സ്ഥിരീകരിച്ച് 13,​906 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 16.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി 3,391 പേരെ നിരീക്ഷണത്തിലാക്കി. 5,035 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 56,168 ആണ്.

 കൊവിഡ് ഇന്നലെ

രോഗികൾ - 2,234

രോഗമുക്തി - 1481

സമ്പർക്ക രോഗികൾ - 1931

നിരീക്ഷണത്തിലായവർ - 3,​391