kerala-secretariat

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഹാജർ ദിവസവും തിട്ടപ്പെടുത്താൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. കൊവിഡ് ഭീതിയും യാത്രാസൗകര്യമില്ലാത്തതും മൂലം ജീവനക്കാരിലധികവും വീടുകളിലാണ്. 50 ശതമാനം ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശമെങ്കിലും ഹാജർനില തീരെ കുറവാണ്.

ഓരോ വകുപ്പു മേധാവിയും ഹാജർനില പരിശോധിച്ച് പൊതുഭരണ വകുപ്പിന് എല്ലാ ദിവസവും 11 ന് മുമ്പായി റിപ്പോർട്ട് ചെയ്തിരിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ.