vacc

തിരുവനന്തപുരം: എഫ്.സി.എെ ഡിപ്പോകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ മുൻഗണനാ വിഭാഗത്തിൽ പെടുത്തി കൊവിഡ് വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകി. വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണിവർ. നാൽപ്പത്തിയഞ്ചിന് മുകളിലുള്ളവരാണ് അധികവും.

വിദൂരസ്ഥലങ്ങളിൽ നിന്നെത്തി ജോലി ചെയ്യുന്ന ഇവർക്ക് ആവശ്യമായ ചികിത്സ പ്രധാന ആശുപത്രികളിൽ ഒരുക്കണമെന്ന് എഫ്.സി.എെ എം.ഡിയോടും റീജ്യയണൽ മാനേജരോടും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.