vaccine

തിരുവനന്തപുരം:സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്‌സിൻ കൂടി ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. വിലകൊടുത്തു വാങ്ങിയ 1,88,820 ഡോസും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം ഡോസുമാണ് എത്തിയത്. രണ്ടും കൊവിഷീൽഡാണ്. സംസ്ഥാനത്തിന്റെ വാക്‌സിൻ എറണാകുളത്ത് നിന്ന് വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങി. കേന്ദ്രം നൽകിയ വാക്‌സിൻ രാത്രിയോടെ തിരുവനന്തപുരത്താണ് എത്തിയത്. ഇതോടെ മൊത്തം 1,10,52,440 ഡോസ് വാക്‌സിനാണ് ലഭ്യമായത്. 9,35,530 ഡോസ് കൊവിഷീൽഡും 1,37,580 ഡോസ് കൊവാക്‌സിനും ഉൾപ്പെടെ 10,73,110 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 90,34,680 ഡോസ് കൊവിഷീൽഡും 9,44,650 ഡോസ് കൊവാക്‌സിനും ഉൾപ്പെടെ ആകെ 99,79,330 ഡോസ് വാക്‌സിൻ കേന്ദ്രം നൽകിയതാണ്.

13,832​ ​രോ​ഗി​ക​ൾ,171​ ​മ​ര​ണ​ങ്ങൾ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന്റെ​ ​ര​ണ്ടാം​ത​രം​ഗ​ത്തി​ന്റെ​ ​ശ​ക്തി​ ​ക്ര​മാ​നു​ഗ​ത​മാ​യി​ ​കു​റ​യു​ന്നു.​ ​ഇ​ന്ന​ലെ​ 13,832​ ​പേ​രാ​ണ് ​രോ​ഗ​ബാ​ധി​ത​രാ​യ​ത്.​ 171​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ഇ​തോ​ടെ​ ​ആ​കെ​ ​മ​ര​ണം​ 10,975​ ​ആ​യി.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 1,08,734​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 12.72
ശ​ത​മാ​ന​മാ​ണ്.​ ​ഇ​ന്ന​ലെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​ 12,986​ ​പേ​ർ​ ​സ​മ്പ​ർ​ക്ക​രോ​ഗി​ക​ളാ​ണ്‌
700​ ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 82​ ​പേ​രാ​ണ് ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​നി​ന്നു​ ​വ​ന്ന​ത്.​ 64​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​രോ​ഗ​ബാ​ധി​ത​മാ​യി.​ ​അ​തേ​സ​മ​യം​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ 18,172​ ​പേ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി.


2000​ ​ക​ട​ന്ന് ​ത​ല​സ്ഥാ​നം
രോ​ഗ​വ്യാ​പ​നം​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​രൂ​ക്ഷ​മാ​യി​ ​തു​ട​രു​ക​യാ​ണ്.​ ​ഇ​ന്ന​ലെ​ ​ജി​ല്ല​യി​ൽ​ 2234​ ​കേ​സു​ക​ളാ​ണ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ ​കൊ​ല്ലം​ 1592,​ ​എ​റ​ണാ​കു​ളം​ 1539,​ ​മ​ല​പ്പു​റം​ 1444,​ ​പാ​ല​ക്കാ​ട് 1365,​ ​തൃ​ശൂ​ർ​ 1319,​ ​കോ​ഴി​ക്കോ​ട് 927,​ ​ആ​ല​പ്പു​ഴ​ 916,​ ​കോ​ട്ട​യം​ 560,​ ​കാ​സ​ർ​കോ​ട് 475,​ ​ക​ണ്ണൂ​ർ​ 442,​ ​പ​ത്ത​നം​തി​ട്ട​ 441,​ ​ഇ​ടു​ക്കി​ 312,​ ​വ​യ​നാ​ട് 266​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലെ​ ​സ്ഥി​തി.​ ​ആ​കെ​ ​രോ​ഗി​ക​ൾ​ 27,16,655.