veena

തിരുവനന്തപുരം : സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഇ-കൂട്ടം' ഓൺലൈൻ മൺസൂൺ ക്യാമ്പിന്റെ ഉദ്ഘാടനവും മൊഡ്യൂൾ പ്രകാശനവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഇതോടൊപ്പം വനിതാ ശിശുവികസന വകുപ്പ് ബാലവേല വിരുദ്ധ ദിനാചരണവും വെബിനാറും സംഘടിപ്പിച്ചു.

കൊവിഡിനെ തുടർന്നുള്ള പുതിയ ജീവിത സാഹചര്യങ്ങളിൽ കുട്ടികൾ നേരിടുന്ന മാനസികവും സാമൂഹികവുമായ വിഷമതകൾ അതിജീവിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സാഹചര്യം മറികടക്കുന്നതിലേക്കായി വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയും യൂണിസെഫും ചേർന്നാണ് കുട്ടികൾക്കായി ഇ-കൂട്ടം മൺസൂൺ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.