തിരുവനന്തപുരം: ലക്ഷങ്ങൾ മുടക്കി വാങ്ങിയ നഗരസഭയുടെ ഹിറ്റാച്ചികൾ എരുമക്കുഴിയിൽ എത്തിച്ചത് അറ്റക്കുറ്റപ്പണിക്ക് വേണ്ടിയാണെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. എന്നാൽ നന്നാക്കാനുള്ള എസ്റ്റിമേറ്റ് തുക നഗരസഭ പരിധിക്ക് മുകളിലായതിനാൽ പൊതുമരാമത്ത് വകുപ്പിന്റെ മുമ്പാകെ ഫയൽ എത്തിച്ചിരിക്കുകയാണ്. ഹിറ്റാച്ചികൾ മാലിന്യകൂമ്പാരത്തിൽ കിടന്ന് നശിക്കുന്നുവെന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തപരമായി ആക്രമിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.