കിളിമാനൂർ: കൊവിഡ് കാലത്ത് സി.പി.എം പാപ്പാല ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രാഞ്ച് പരിധിയിലെ 250 കുടുംബങ്ങൾക്ക് സ്നേഹക്കിറ്റുകൾ നൽകി. കിറ്റുകളുടെ വിതരണം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. സി.പി.എം ഏരിയാകമ്മിറ്റിയം​ഗം എം. ഷാജഹാൻ, പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ, ലോക്കൽ സെക്രട്ടറി എസ് .രഘുനാഥൻ, പി.ജി. മധു, ജെ. ജിനേഷ് കിളിമാനൂർ, അജ്മൽ, ഫത്തഹുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.