കിളിമാനൂർ: കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം "ഒറ്റയ്ക്കല്ല ഒറ്റപ്പെടുത്തില്ല ഒപ്പമുണ്ട് "എന്ന മുദ്രാവാക്യമുയർത്തി കെ.പി.എസ്.ടി.എ സംഘടിപ്പിക്കുന്ന ഗുരു സ്പർശം 2ന്റെ ഉപജില്ലാ തല ഉദ്ഘാടനം അഡ്വ. അടൂർ പ്രകാശ് എം.പി പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തകുമാരിക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറിക്കൊണ്ട് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഹമ്മദ് കബീർ, പുളിമാത്ത് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി സുദർശനൻ, കെ.പി.എസ്.ടി.എ ജില്ലാ ട്രഷറർ എ.ആർ. ഷമീം, സി.രുക്മിണി അമ്മ, ജനപ്രതിനിധികളായ എസ്. സുസ്മിത, ജി. രവീന്ദ്രഗോപാൽ, ബി. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.