adaram

കിളിമാനൂർ: ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) കിളിമാനൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ റാങ്ക് നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു. സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (സി.എം.എ യു.എസ്) പരീക്ഷയിൽ ലോകത്തിൽ ആദ്യ മികച്ച പത്ത് പെർഫോമേഴ്സിൽ ഒരാളും ഇന്ത്യയിലെ രണ്ട് റാങ്ക് ജേതാക്കളിൽ ഒരാളുമായ കിളിമാനൂർ കണ്ണൻ വിളയിൽ ചന്ദനാ ബോസിനെയാണ് അനുമോദിച്ചത്. വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒ.എസ്. അംബിക എം.എൽ.എ ഉപഹാരം നൽകി. ചടങ്ങിൽ സി.ഐ.ഐ.ടി.യു ഏര്യാ സെക്രട്ടറിയും സി.പി.എം ഏര്യാകമ്മിറ്റി അംഗവുമായ ഷാജഹാൻ,ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ കിളിമാനൂർ ഏര്യാകമ്മിറ്റി സെക്രട്ടറി സുനിൽ കൈരളി, ഡോക്ടർ ഷൈലേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.