കിളിമാനൂർ : ചക്കുളത്തമ്മ സഞ്‌ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പുതിയകാവിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിന് ഒരു ചാക്ക് അരിയും പച്ചക്കറികളും മറ്റു നിത്യോപയോഗ സാധനങ്ങളും വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ വാങ്ങി നൽകി. വൃദ്ധസദനത്തിലെ അന്തേവാസികൾ ലോക്ക് ഡൗണിനെത്തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്നതായി മനസിലാക്കിയതിനെത്തുടർന്നാണ് സഹായമെത്തിച്ചത്. ട്രസ്റ്റ് സെക്രട്ടറി സതീന്ദ്രൻ, ട്രഷറർ വിക്രമൻ നായർ, അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി, ജന. സെക്രട്ടറി എൻ.ഹരികൃഷ്ണൻ, ട്രഷറർ ഷീജാരാജ്, വൈസ്. പ്രസിഡന്റ് ആർ. അനിൽകുമാർ,രജിത, സജിത, മഞ്ജു, ജ്യോതിലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.