വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ രണ്ട് ഡോക്ടർ ടൈപ്പ് ഇ.എസ്.ഐ ഡിസ്‌പെൻസറി ആരംഭിക്കുന്നതിന് ഇ.എസ്.ഐ കോർപ്പറേഷൻ തത്വത്തിൽ അംഗീകാരം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഡി.കെ. മുരളി എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.