photo

പാലോട്: യൂത്ത് കോൺഗ്രസ്‌ വാമനപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലറ തറട്ട കൊവിഡ് ആശുപത്രിയിലെ രോഗികൾക്ക് പോഷകാഹാരം കൊടുക്കുന്ന പദ്ധതി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ യൂസുഫ് കല്ലറ അദ്ധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുധീർ ഷാ പാലോട്, കെ.പി.സി.സി നിർവഹക സമിതി അംഗം ആനാട് ജയൻ. സജിൻ, ഫെബിൻ,പത്മേഷ്, സിനോജ്,ആന്റണി, സമീർ, ഷാഹിൻ, സന്ദീപ്, രതീഷ് മിതൃമ്മല കോൺഗ്രസ്‌ നേതാക്കളായ കല്ലറ ബിജു, ഗോപാല കൃഷ്ണൻ, പ്രിയ വിനോദ്,ശ്രീകല, ശ്രീലാൽ,ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.