ചിറയിൻകീഴ് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള റീട്ടെയിൽ ഫുട് വെയയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന സെക്രട്ടറിയേറ്റ് ധർണയുടെ ഭാഗമായി ചിറയിൻകീഴ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഇന്ന് രാവിലെ 10ന് ധർണ സംഘടിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ധർണ ചിറയിൻകീഴ് മേഖലാ പ്രസിഡന്റും കേരള റീട്ടെയിൽ ഫുട്വെയർ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ അനിൽ ചാമ്പ്യൻ ഉദ്ഘാടനം ചെയ്യും.