പൂവാർ: ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി .ഐ.ടി.യു നെയ്യാറ്റിൻകര ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. നെയ്യാറ്റിൻകര ബസ് സ്റ്റാൻ്റ് ജംഗ്ഷനിൽ നടന്ന പരിപാടി മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡൻ്റ് വി.ഷീജ അദ്ധ്യക്ഷയായി.ജെ.എൽ.സജിൻ ടി.ഡൊമിനിക്ക്, ലാജി, വിശാഖ്, വിപിൻ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു നെയ്യാറ്റിൻകര ഏര്യാ കമ്മിറ്റി സംഘടിപ്പിച്ച ലക്ഷദ്വീപ് ജനതയോടുള്ള ഐക്യദാർഢ്യ സദസ് മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ് മോഹൻ ഉദ്ഘാടനം ചെയ്യുന്നു.