തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രവർത്തക യോഗം ഓൺലൈനിൽ സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വൈ.കെ. ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ട്രഷറർ എസ്. രഞ്ജിവ് ഉദ്ഘാടനം ചെയ്‌തു.

ജില്ലാ സെക്രട്ടറി ഷാജി.ഒ.ആർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എസ്. അഷറഫ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഷാജി, സംസ്ഥാന കമ്മിറ്റി അംഗം മണിമഞ്ജുഷ എന്നിവർ പങ്കെടുത്തു. യോഗത്തിൽ 42 അംഗ ജില്ലാ കമ്മിറ്റിയിൽ നിന്ന് അജയകുമാർ പി.എസിനെ പ്രസിഡന്റായും കെ. ബിജുകുമാറിനെ സെക്രട്ടറിയായും എം.ആർ. മനുഷിനെ ട്രഷററായും തിരഞ്ഞെടുത്തു.