നെയ്യാറ്റിൻകര: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌സ് അംഗീകാരം ലഭിച്ച മാമ്പഴക്കര അർബൻ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോ. വിഷ്ണുമോഹനനെയും സഹപ്രവർത്തകരെയും എസ്.എൻ.ഡി.പി യോഗം മുള്ളറവിള ശാഖയുടെ നേതൃത്വത്തിൽ ആദരിച്ചു.
ശാഖ സെക്രട്ടറി വിഷ്ണു എം.എസ് ഡോ. വിഷ്ണുമോഹനന് അനുമോദന ഫലകം നൽകി. വൈസ് പ്രസിഡന്റ് ശശിധരൻ പൊന്നാട അണിയിച്ചു. ശാഖ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുധീശൻ, സജിത്ത്ലാൽ, രാജശേഖരൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ ജോയിന്റ് സെക്രട്ടറി ജയശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: മുള്ളറവിള ശാഖയുടെ നേതൃത്വത്തിൽ മാമ്പഴക്കര അർബൻ പ്രൈമറി ഹെൽത്ത്‌സെന്ററിലെ
ഡോ. വിഷ്ണുമോഹനനെയും സഹപ്രവർത്തകരെയും ആദരിച്ചപ്പോൾ