തിരുവനന്തപുരം: ലഹരി ഗുളികകളും കഞ്ചാവുമായി യുവാക്കൾ എക്സൈസിന്റെ പിടിയിൽ. കുണ്ടമൺഭാഗം സ്വദേശികളായ ശ്രീജിത്ത് ഉണ്ണി എന്ന ശ്രീജിത്തിനെയും, ആദർശിനേയുമാണ് നൈട്രോസെപാം 50 (30ഗ്രാം) ഗുളികകളും കഞ്ചാവുമായി പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശ്രീജിത്ത് അന്വേഷണ സംഘത്തെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷയിലായിരുന്നു പ്രതികളുടെ ലഹരിക്കടത്ത്. സർക്കിൾ ഇൻസ്‌പെക്ടർ സി.കെ. അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ അരവിന്ദ് ആർ. സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്‌കുമാർ, സുരേഷ് ബാബു, പ്രവീൺകുമാർ, ആരോമൽ രാജൻ, സജീന എന്നിവർ പരിശോധനയ്‌ക്ക് നേതൃത്വം നൽകി.