പൂവാർ: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ് പൂവാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. പൂവാർ പെട്രോൾ പമ്പിന് മുന്നിൽ നടന്ന സമരം ഡി.സി.സി ജനറൽ സെക്രട്ടറി വി.എസ്. ഷിനു ഉദ്ഘാടനം ചെയ്‌തു. കോൺഗ്രസ് പൂവാർ മണ്ഡലം പ്രസിഡന്റ് എസ്. മുരുകൻ അദ്ധ്യക്ഷനായി. പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അരുമാനൂർ സജീവ്, കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സുകേഷ് ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീഷ്, പൂവാർ ഗ്രാമ പഞ്ചായത്ത് അംഗം കെ.ജി. സജയകുമാർ തുടങ്ങിയവർ സംസാരിച്ചു.